Thursday, December 27, 2012

2-7

2-6

2-5

2-4

2-3

2-2

2-1

1-5

4

3

2

1

Wednesday, August 8, 2012

2. സാംഖ്യയോഗം

രണ്ടാം അദ്ധ്യായത്തില്, തളര്‍ന്നിരിക്കുന്ന അര്ജ്ജുനനു ആത്മ്വിശ്വാസം പകരാനായി
ആത്മാവിനെപറ്റിയും ശരീരത്തിന്റെ നശ്വരതയെപ്പറ്റിയും പറഞ്ഞുകൊടുത്ത് ജ്ഞാനം ഉണ്ടാക്കുന്നു (ജ്ഞാനയോഗം) ഈ ജ്ഞാനം അറിഞ്ഞ്, കര്‍മ്മം ചെയ്ത് (കര്മ്മയോഗം വഴി) സ്വധര്‍മ്മങ്ങള്‍ അനുവര്‍ത്തിച്ച്, സ്ഥിരബുദ്ധിയോടെ ജീവിതത്തെ നോക്കി കാണാനും ഉപദേശിക്കുന്നു...


ആത്മാവിനെക്കുറിച്ച് വിവരിക്കുന്നു... (ജ്ഞാനയോഗം)

ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് നശ്വരമായ ശരീരം നശിക്കുന്നതില്‍ ദുഃഖിക്കേണ്ട ആവശ്യമില്ലെന്നും.. അനശ്വരമ്/നിത്യമായ ആത്മാവിന്‌ ഒന്നും സംഭവിക്കില്ല എന്നും പറഞ്ഞ് സമാധാനിപ്പിക്കുന്നു..
ബാല്യം യൌവ്വനം വാര്ദ്ധക്ക്യം എന്നീ ഭേദങ്ങള്‍ ഉണ്ടാകുന്നപോലെ, ആത്മാവ് വസ്ത്രം മാറുന്നപൊലെയാണ്‌ ഓരോ ശരീരങ്ങള്‍ എടുക്കുന്നത് എന്നും..

അത്മാവ് ജനന മരണങ്ങള്‍ക്കതീതം ആണെന്നും, ഒരിക്കലും ആത്മാവിനെ നശിപ്പിക്കാന്‍ മറ്റേതു വസ്തുവിനും സാധിക്കില്ല .. ആത്മാവ് നിത്യം ആണെന്നറിഞ്ഞ് ദുഃഖിക്കാതിരിക്കാനും ഉപദേശിക്കുന്നു..

തുടര്ന്ന്, കൂടുതല്‍ വിശദമായി ആത്മാവിന്റെ അവസ്ഥയെ പറ്റി പറയുന്നു..

ആത്മാവ്, ശരീരം സ്വീകരിക്കുന്നത് പഴയ വസ്ത്രം കളഞ്ഞ് പുതിയത് സ്വീകരിക്കും പോലെയാണ്;‌
ആത്മാവിനെ, ആയുധം കൊണ്ടു മുറിക്കാനോ, തീ കൊണ്ടു ചുടുവാനോ, വെള്ളം കൊണ്ട് കുതിര്‍ക്കുവാനോ കാറ്റുകൊണ്ട് വരട്ടുവാനോ സാധ്യമല്ല,
അത്, നിത്യനും എല്ലാറ്റിലും നിറഞ്ഞു നില്ക്കുന്നതും നിര്‍വ്വികാരനും സ്ഥിരസ്വഭാവിയും നാശമില്ലാത്തതുമാകുന്നു.
അത്, ഇന്ദ്രിയങ്ങള്‍ കൊണ്ടും മനസ്സ്‌കൊണ്ടും അറിയാനാകാത്തവനും വികാരപ്പെടാത്തവനുമാണ്‌...

അതുകൊണ്ട് ഒരിക്കലും നശിക്കാത്ത ഈ ആത്മാവിനെ ഓര്ത്ത് നീ ദുഃഖിക്കുന്നെങ്കില്‍ അത് മൂഢത്തരമാണ്‌... ജനിച്ചവന്‌ മരണം നിശ്ചയമാണ്‌ മരിച്ചവന്‌ ജനനവും നിശ്ചയമാണ്‌. ആത്മാവുമാത്രമെ തടുക്കാനാവാത്ത ഈ കാര്യത്തില്‍ നീ ദുഃഖിക്കേണ്ട കാര്യമില്ല..

സുഖദുഃഖങ്ങളാല്‍ വികാരപ്പെടാതെ എതവസ്ഥയിലും സമചിത്തത പാലിക്കാന്‍ കഴിയുന്ന ധീരപുരുഷനാണ്‌ മോക്ഷം കൈവരുന്നതെന്നു വ്യക്തമാക്കുന്നു

സ്വധര്മ്മം (കര്‍മ്മം) നന്നായി ചെയ്യേണ്ടതിന്റെ അവശ്യകത:

പിന്നീട് ശ്രീകൃഷ്ണന്‍ അര്ജ്ജുഅനനെ ഈ യുദ്ധം ചെയ്യേണ്ടതിന്റെ അനിവാര്യതെഅയെ പറ്റി ബോധവാനാക്കുന്നു..

എല്ലാ ജീവജാലങ്ങളും കര്മ്മങ്ങളില്‍ മുഴുകിയാണ്‍ ജീവിക്കുന്നത്. അവരവര്‍ അവരവരുടെ കര്മ്മം ചെയ്യുകതന്നെ വേണം. കര്മ്മത്തില്‍ നിന്ന് ഭയന്ന് ഒളിച്ചോടുന്നത് ഭീരുക്കളുടെ ലക്ഷണമാണ്‌. അവര്ക്ക് ഇഹലോകവും ഇല്ല, പരലോകവും ഇല്ല.
പ്രാണികളുടെ ശരീരത്തിലെല്ലാം ഇരിക്കുന്നത് ഒരേ ആത്മാവാകയാല്‍ നീ ആരെയെങ്കിലും കൊല്ലുന്നു എന്നോ കൊല്ലപ്പെടുന്നു എന്നോ ഓര്ത്ത് വ്ഷമിക്കണ്ട കാര്യമില്ല.
ആത്മാവിന്‍ ഒന്നും സംഭവിക്കില്ല എന്നറിഞ്ഞ് സ്വധര്മ്മം എന്തായാലും അത് നന്നായി ചെയ്യ്യുക
യുദ്ധത്തില്‍ തോല്‍ക്കപ്പെട്ട് വീരമൃത്യു പ്രാപിച്ചാലും വീര സ്വര്ഗ്ഗം ലഭിക്കും, യുദ്ധത്തില്‍ ജയിച്ചാല്‍ ഇഹലോകത്തിലെ സുഖവും അനുഭവിക്കാം..
സുഖദുഃഖങ്ങളില്‍ ലാഭനഷ്ടങ്ങളിലും ജയപരാജയങ്ങളിലും പതറാതെ തന്റെ ധര്മ്മമായ യുദ്ധം ചെയ്യുക, രണ്ടായാലും സമചിത്തതയോടെ സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുക..
ഇങ്ങിനെ സമചിത്തതയോടെ, ഫലപ്രതീക്ഷയില്ലാതെ യുദ്ധം ചെയ്യുമ്പോള്‍ അതില്‍ നിന്നും പാപമോ ദുഃഖമോ ഉണ്ടാവില്ല..

കര്‍മ്മയോഗം

പിന്നീട്, സ്വധര്‍മ്മം അനുഷ്ഠിക്കാനായി എങ്ങിനെ  എങ്ങിനെ നിഷ്ക്കാമനായി കര്‍മ്മം ചെയ്യണം
എന്ന് വിവരിക്കുന്നു (കര്‍മ്മയോഗം എന്ത് എങ്ങിനെ എന്ന്).
കര്മ്മയോഗത്തെ പറ്റി അറിഞ്ഞ് കര്‍മ്മം ചെയ്യാനായാല്‍ പിന്നെ അതിന്റെ കര്മ്മഫലത്തോട് ബന്ധമുണ്ടാകില്ല.
കര്‍മ്മത്തില്‍ മാത്രമാണ്‌ നമുക്കധികാരം, കര്‍മ്മഫലത്തില്‍ ഇല്ല;
ഫലം പ്രതീക്ഷിച്ച് കര്‍മ്മം ചെയ്യരുത്;
എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കയും അരുത്;
സമചിത്തതയോടെ, ലാഭ നഷ്ടങ്ങളില്‍ പതറാതെ, ഈശ്വരാരാധനമാകുന്ന കര്‍മ്മയോഗത്തില്‍ നിഷ്ഠവച്ച് കര്‍മ്മം ചെയ്യുക.
(ലാഭനഷ്ടങ്ങളില്‍ ഉള്ള സ്ഥിരബുദ്ധിയാണ്‌ 'യോഗം' എന്നു പറയുന്നത്.
സമത്വബുദ്ധിയോടെ കര്മ്മം ചെയ്യുന്ന കര്മ്മയോഗി പുണ്യപാപങ്ങളെ വിട്ടുകളയുന്നു..)
വിചാരശീലന്മാരായ കര്‍മ്മയോഗികള്‍ കര്‍മ്മഫലങ്ങളെ ഇച്ഛിക്കാതെ കര്‍മ്മം ചെയ്തു ശുദ്ധരായി, ക്രമേണ ജ്ഞാന നിഷ്ഠയെ പ്രാപിച്ച്, ജനനമരണങ്ങളില്‍ നിന്ന് മുക്തരായി ദുഃഖകണികയില്ലാതെ പരമപദത്തെ പ്രാപിക്കുന്നു.
കര്മ്മയോഗം വഴി ജ്ഞാനമുണ്ടായി പ്രപഞ്ചവിഷയങ്ങളില്‍ വിരക്തി (വൈരാഗ്യം) ഉണ്ടാവും.. ആത്മാവിനെ അന്വേക്ഷിക്കാന്‍ തുടങ്ങും..
ബുദ്ധി ആത്മാവില്‍ ഉറച്ചു നില്ക്കുമ്പോള്‍ 'ജ്ഞാനയോഗി'യായി തീരും
(ഭഗവാനില്‍ ലയിക്കും..
ആത്മാവ് ആത്മാവോട് ലയിക്കും
'പര'യും 'അപര'യും ഒന്നാകും
ആത്മാവും പരമാത്മാവും ഒന്നാകും..)
 
അങ്ങിനെയുള്ള സ്ഥിതപ്രജ്ഞന്റെ ലക്ഷണം എങ്ങിനെ എന്ന് അര്ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുന്നു..

സര്‍വ്വവിധ വിഷയലാഭങ്ങളേയും ഉപേക്ഷിച്ച്, ആത്മതത്വത്തില്‍ മാത്രം നിലയുറച്ച് മനസ്സ് തൃപ്തിയടയുന്നുവോ, ആ ഭാഗ്യശാലിയെ;

ദുഃഖങ്ങളില്‍ പതറാതെയും സുഖങ്ങളില്‍ ആസക്തനാകാതെയും,
കാമ ക്രോധ ഭയങ്ങളില്‍ നിന്നും ആര്ക്കു വിട്ടു നില്ക്കുവാന്‍ കഴിയുന്നുവോ അവനെ;

ആത്മാവല്ലാതെ ഒരു വിഷയത്തേയും സ്നേഹിക്കുകയോ,
താനേ വന്നു ചേരുന്ന നനമ തിന്മകളില്‍ ത്വേഷിക്കുകയോ ചെയ്യാത്തവരെ സ്ഥിതപ്രജ്ഞനെന്നു പറയുന്നു;

ആമ കൈകാലുകള്‍ അകത്തേയ്ക്ക് വലിക്കുന്നപോലെ ഇന്ദ്രിയങ്ങളെ മനസ്സില്‍ ഒതുക്കി, ആത്മവിചാരം ചെയ്യുന്നവനെ;

മനസ്സൊതുങ്ങാതെ ആത്മവിചാരം ചെയ്യാന്‍ സാധ്യമല്ല, അവര്ക്ക് ഭാവനയുണ്ടാവാന്9ഈശ്വര) പ്രയാസമ്, ഭാവനയുണ്ടായില്ലെങ്കില്‍ ശാന്തി ലഭിക്കാനും..ശാന്തി ഇല്ലാതെ (ആത്മ)സുഖവും കിട്ടില്ല,
ഇന്ദ്രിയങ്ങളേയും മനസ്സിനെയും ഏതുവിധേനയും അതതിന്റെ വിഷയങ്ങളില്‍ നിന്നും പിന്‍തിരിച്ച്,സ്വാധീനമാക്കിയവനെ സ്ഥിതപ്രജ്ഞനെന്നു പറയുന്നു.

ജീവികള്ക്ക് രാത്രിയാവുമ്പോള്‍ ജ്ഞാനി ഉണര്‍ന്നിരിക്കുന്നു(പരമാര്‍ത്ഥത്തില്‍ ജീവികല്‍ അജ്ഞരാകുമ്പോള്‍ ജ്ഞാനി അത് തിരിച്ചറിയുന്നു)
ജീവികളുടെ ഉണര്‍വ്വില്‍ ജ്ഞാനി ഉറങ്ങുന്നു (ജീവികള്ക്ക് ലൌകീകവിഷയങ്ങളില്‍ മുഴുകുമ്പോള്‍ ജ്ഞാനി അതിനു നേരേ കണ്ണറ്റയ്ക്കുന്നു)

നാലുപാടു നിന്നും ഒഴുകിവരുന്ന ആറുകള്‍ നിറച്ചുകൊണ്ടേയിരിക്കുന്നതും നിലതെറ്റാത്തതുമായ ആഴിയിലേയ്ക്ക് പിന്നെയും പിന്നെയും വെള്ളം ചെന്നുചേരുന്നതുപോലെ,(അത്കൊണ്ട് ആറിനു ഒരു മാറ്റവും സംഭവിക്കുന്നില്ല)....
അതുപോലെ,
നിത്യതൃപ്തനും പൂര്‍ണ്ണനുമായ ഒരുവനില്‍ എപ്രകാരം വിഷയങ്ങള്‍ ചെന്ന് ചേരുന്നുവോ, ആ സംയമിക്കേ മനസ്സമാധാനമുണ്ടാകൂ..(വിഷയങ്ങള്‍ വന്നു ചേരുമ്പോള്‍ മനസ്സംയമിയെ അത് ബാധിക്കുന്നില്ല.. അയാള്‍ എപ്പോഴും പൂര്‍ണ്ണ തൃപ്തിയോടെ ഇരിക്കുന്നു)

[ശരിക്കും ഭഗവത് ഗീതയിലെ കാതലായ ഭാഗം ഈ അദ്ധ്യായമാണ്‌ എന്ന് എനിക്കു തോന്നുന്നു..
കാരണം ഈ തത്വം മനസ്സിലാക്കിക്കാനാണ്‌ ബാക്കിയുള്ള യോഗങ്ങള്‍ എല്ലാം...
കര്മ്മയോഗം വഴി മനസ്സിനെ എങ്ങിനെ ഫലപ്രതീക്ഷയില്ലാതെ മെരുക്കി ഭഗവാനില്‍ (ആത്മാവില്) ലയിപ്പിക്കേണ്ട രീതികള്‍ പടി പടിയായി വിവരിക്കുകയാണ്‌..
ഒടുവില്‍ ഭഗവാനും താനും ഒന്നാണെന്നുള്ള തിരിച്ചറിവില്, ഭക്തിയോഗത്തിലൂടെ, ഒടുവില്‍ ,ജ്ഞാനയോഗത്തില്‍ എത്തുന്നു. സ്ഥിതപ്രജ്ഞനായി ജീവിക്കാനാവുന്നു..
നാം സ്വപ്നതുല്യവും ക്ഷണികവും ആയ ഈ ജീവിതത്തില്‍ ഭ്രമിക്കാതെ, നിസ്സംഗനായി ജീവിക്കേണ്ട രീതി വിവരിക്കുന്നു..]

1. അര്ജ്ജുനവിഷാദയോഗം


ആദ്യത്തെ അദ്ധ്യായത്തില്,
യുദ്ധത്തില്‍ എതിരെ നില്ക്കുന്ന പ്രിയജനങ്ങളെ പൊരുതി ജയിക്കാന്‍ അശക്തനായി അമ്പും വില്ലും താഴെവച്ച്, തളര്ന്നു, വിഷാദിച്ചിരിക്കുന്ന  അര്ജ്ജുനന്‌ ആത്മവിശ്വാസം പകര്ന്നുകൊറ്റുക്കാന്‍ തുടങ്ങുന്നു ശ്രീകൃഷ്ണന്